ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ അരുണ്‍ ജെയ്​റ്റ്​ലി ഇന്ത്യയില്‍​ തിരിച്ചെത്തി

ന്യൂഡല്‍ഹി: വൃക്കസംബന്ധമായ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ ധനമന്ത്രി അരുണ്‍ ജെയ്​റ്റ്​ലി ഇന്ത്യയില്‍​ തിരിച്ചെത്തി. നാട്ടില്‍ മടങ്ങി എത്തിയതില്‍ അതീവ സന്തോഷവാനാണെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

വൃക്കമാറ്റ ശസ്​ത്രക്രിയയ്ക്ക്​ വിധേയനായ ജെയ്​റ്റ്​ലി വിദഗ്​ധ ചികിത്സക്കായിരുന്നു അമേരിക്കയിലേക്ക്​ പോയത്​. ഫെബ്രുവരി ഒന്നിന്​ ബജറ്റ്​ അവതരണത്തിന്​ മുമ്ബ്​ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, പിയൂഷ്​ ഗോയലായിരുന്നു ജെയ്​റ്റ്​ലിക്ക്​ പകരം ബജറ്റ്​ അവതരിപ്പിച്ചത്​.

നേരത്തെ ഡല്‍ഹിയിലെ എയിംസ്​ ആശുപത്രിയിലാണ് ജെയ്​റ്റ്​ലി ​ചികിത്സ തേടിയിരുന്നത്​. 2018 മേയ്​ 14 ന്​ അദ്ദേഹം​ വൃക്കമാറ്റിവെക്കല്‍ ശസ്​ത്രക്രിയക്ക്​ വിധേയനായി​.

Leave a Reply

Your email address will not be published. Required fields are marked *