ആര്യാടനെ വെട്ടാനൊരുങ്ങി വിവി പ്രകാശ്

നിലമ്പൂര്‍: സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് മുമ്പ് നിലമ്പൂര്‍ മണ്ഡലത്തില്‍ വി.വി. പ്രകാശിന്റെ ചിത്രം പതിച്ചുള്ള ഫഌക്‌സ് ബോര്‍ഡ് ഉയര്‍ന്നു. നിലമ്പൂര്‍ ടൗണിന്റെ ഹൃദയഭാഗത്തും ചന്തക്കുന്ന് ബസ് സ്റ്റാന്റിന് സമീപവുമാണ് തിങ്കളാഴ്ച രാത്രി ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ ഉയര്‍ന്ന ബോര്‍ഡില്‍ കെ.പി.സി.സി. സെക്രട്ടറി കൂടിയായ വി.വി.പ്രകാശിന്റെ മുഴുനീള ചിത്രവുമുണ്ട്. ആഡംബരങ്ങളില്ലാത്ത….ജാടകളില്ലാത്ത….നിലമ്പൂരിന്റെ മുത്ത് വി.വി.പ്രകാശിനെ വിജയിപ്പിക്കുക എന്നാണ് ബോര്‍ഡിലെ തലക്കെട്ട്. കൈപ്പത്തി ചിനവുമുണ്ട്. ബോര്‍ഡ് പ്രത്യക്ഷപ്പെട്ട് അരമണിക്കൂറിനുള്ളില്‍ ഇവ അപ്രത്യക്ഷമാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *