രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കെപിസിസി നിര്‍വ്വാഹക അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ചതായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. തത്കാലം പേരുകള്‍ പുറത്ത് വിടുന്നില്ലെന്നും ഇവരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചിരുന്നു.

ഇതിനിടെ ശശി തരൂരിന്‍റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.പി എസ് ശ്രീധരന്‍ പിള്ളയില്‍ നിന്ന് ഇവര്‍ ഇന്ന് അംഗത്വം സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *