എന്‍.ഡി.എ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മത്സരിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും.ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷനായ തുഷാര്‍ തൃശ്ശൂരില്‍ മത്സരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെയാണ് തുഷാറിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.

‘തുഷാര്‍ വെള്ളാപ്പള്ളി ഊര്‍ജ്ജസ്വലനായ യുവ നേതാവാണ്. വികസനവും സാമൂഹ്യ നീതിയും മുന്‍നിര്‍ത്തിയുള്ള എന്‍.ഡി.എയുടെ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന നേതാവാണ് അദ്ദേഹം. കേരളത്തില്‍ രാഷ്ട്രീയ ബദലായി എന്‍.ഡി.എ ഉരുത്തിരിയും’, അമിത് ഷാ ട്വീറ്റില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *