എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ഇറക്കി

മുബൈ അടിഭാഗത്ത് നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നുംമുംബൈയ്ക്ക് പോയ എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി. വിമാനത്തിലുണ്ടിയിരുന്ന 120 യാത്രക്കാരും സുരക്ഷിതരാണെന്നും എല്ലാ യാത്രക്കരേയും പുറത്തെത്തിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്തിന്റെ അടിഭഗത്ത് നിന്ന് പുക ഉയര്‍ന്നതിന്റെ കാരണം അറിവായിട്ടില്ല. രാവിലെ 6.15 നാണ് എയര്‍ ഇന്ത്യയുടെ എയര്‍ബസ് 319 വിഭാഗത്തില്‍പ്പെട്ട എ ഐ 620 വിമാനം ഹൈദരാബാദില്‍ നിന്ന് പറന്നുയര്‍ന്നത്. 7.50 ന്  മുംബൈയില്‍ ഇറങ്ങേണ്ട വിമാനം പുക കണ്ടതിനെ തുടര്‍ന്ന് 7.35 ഓടെ അടിയന്തിരമായി ഇറക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *