പത്തനംതിട്ടയിലെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസം,​ പരാജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ ആക്രമണത്തിന്റെ പാതയിലെത്തി: കെ.സുരേന്ദ്രന്‍

പത്തനംതിട്ട: പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ തന്റെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പറഞ്ഞു. ഇടത്, വലത് മുന്നണികള്‍ പരാജയഭീതിയിലാണ്. അതുകൊണ്ടാണ് കൊട്ടിക്കലാശ ദിവസം തന്റെ പ്രചാരണ വാഹനം തടഞ്ഞതെന്ന് കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി പലയിടത്തും സി.പി.എം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞുവച്ചു. പരാജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ അക്രമത്തിന്റെ വഴിയിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തനിക്കെതിരെ മ്ലേച്ഛമായ വ്യക്തിഹത്യയും അശ്ലീല പ്രചാരണങ്ങളും ജാതി അധിക്ഷേപങ്ങളുമാണ് നേരിട്ടത്. എന്നാല്‍ പത്തനംതിട്ടയില്‍ താന്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്ന് പ്രചാരണത്തിരക്കില്‍ വിട്ടുപോയവരെ നേരിട്ട് കാണണം. എല്ലാ മണ്ഡലങ്ങളിലും ഓട്ടപ്രതിക്ഷിണം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *