മുംബൈ: കാമസൂത്ര 3ഡി താരം സൈറാ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്ത ചിത്രമാണ് കാമസൂത്ര 3ഡി. 2013ല്‍ റിലീസ് ചെയ്ത ചിത്രം എറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. 2013ല്‍ കാന്‍ ചലച്ചിത്ര മേളയിലും കാമസൂത്ര 3ഡി പ്രദര്‍ശിപ്പിച്ചിരുന്നു. നടി ഷെര്‍ലിന്‍ ചോപ്രയ്ക്ക് പകരമാണ് സൈറാ ഖാന് കാമസൂത്രയില്‍ എത്തുന്നത്.
ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബാംഗമായിരുന്നു സൈറ. കാമസൂത്രയില്‍ അഭിനയിക്കാന്‍ അവര്‍ക്ക് ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. തുടക്കം മുതലുണ്ടായ വിവാദങ്ങളെ തരണം ചെയ്താണ് സൈറ അഭിനയിച്ചത്. കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. സൈറയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും രൂപേഷ് പോള്‍ കൂട്ടിച്ചേര്‍ത്തു.
അപ്രതീക്ഷിതമായ മരണമെന്നായിരുന്നു സൈറയുടെ വിയോഗത്തെ കുറിച്ച് കാമസൂത്ര 3ഡിയുടെ സംവിധായകന് രൂപേഷ് പോള്‍ പ്രതികരിച്ചത്. വാര്‍ത്ത കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയി. മികച്ച അഭിനേത്രിയാണ് സൈറ, എന്നാല്‍ അവരുടെ കഴിവിന് വേണ്ടത്ര അംഗീകാരം കിട്ടിയില്ല. ഇത് വേദനാജനകമാണെന്നും രൂപേഷ് പോള്‍ പ്രതികരിച്ചു.
