കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായ വികാരമുണ്ടായെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്. തന്റെ ജയം ഉറപ്പാണെന്നും മുരളീധരന് പറഞ്ഞു.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടാണ് ജനം അംഗീകരിച്ചത്. ബിജെപിയുടെ നിലപാട് പൊള്ളയാണെന്ന് ജനം തിരിച്ചറിഞ്ഞെന്നും മുരളീധരന് വ്യക്തമാക്കി.
