കൊച്ചി: പൊതു റോഡിനോടു ചേര്‍ന്നുള്ള കട മുറികള്‍ക്കും കെട്ടിടങ്ങള്‍ക്കും മുന്നില്‍ സ്ഥിരമായി ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതു റോഡിലേക്കു സുഗമമായി പ്രവേശിക്കാനുള്ള കട ഉടമകളുടെ അവകാശം നിഷേധിക്കലാകുമെന്ന് ഹൈക്കോടതി. ചവറ ശാസ്താംകോട്ട റോഡിനു സമീപമുള്ള കടമുറികളുടെയും കെട്ടിടങ്ങളുടെയും ഉടമ തേവലക്കര സ്വദേശി എം നൗഷാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പൊതു റോഡിനോടു ചേര്‍ന്നു ഭൂമിയുള്ളവര്‍ക്ക് അവരുടെ ഭൂമിയുടെ ഏതു ഭാഗത്തു നിന്നും റോഡിലേക്കു പ്രവേശിക്കാനും തടസ്‌സമുണ്ടായാല്‍ നടപടിയെടുക്കാനും അവകാശമുണ്ടെന്ന വിവിധ സംസ്ഥാന ഹൈക്കോടതികളുടെ വിധികള്‍ കോടതി ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപന അധികൃതര്‍ ടാക്‌സി വാഹനങ്ങള്‍ക്കു സ്റ്റാന്‍ഡ് അനുവദിക്കുന്നതു സംബന്ധിച്ച നടപടിക്രമം പഞ്ചായത്തിരാജ് ചട്ടങ്ങളില്‍ പറയുന്നുണ്ടെന്ന് കോടതി പറഞ്ഞു. മോട്ടോര്‍ വാഹന നിയമത്തിലും ബന്ധപ്പെട്ട വ്യവസ്ഥകളുണ്ട്. കേരള പൊലീസ് നിയമത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റികള്‍ക്കും വ്യവസ്ഥയുണ്ട്. റോഡിനോടു ചേര്‍ന്നുള്ള കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുന്നിലായി അനധികൃത ഓട്ടോ പാര്‍ക്കിങ് അനുവദനീയമലെന്നു കോടതി പറഞ്ഞു.
സ്ഥിരമായി ഓട്ടോ പാര്‍ക്ക് ചെയ്യുന്നതു മൂലം കടകളിലേക്കും വീടുകളിലേക്കുമുള്ള പ്രവേശനം തടസ്‌സപ്പെടുന്നതായി ആരോപിച്ച് കലക്ടര്‍ക്കും പൊലീസിനും പഞ്ചായത്തിനും ഹര്‍ജിക്കാര്‍ പരാതി നല്‍കിയിരുന്നു. അവിടെ ഓട്ടോ സ്റ്റാന്‍ഡ് അനുവദിച്ചിട്ടിലെ്‌ളന്ന് തേവലക്കര പഞ്ചായത്ത് വിവരാവകാശ അപേക്ഷയ്ക്കു മറുപടി നല്‍കി. എന്നാല്‍, പൊതു റോഡ് ആര്‍ക്കും തനിച്ച് അവകാശപ്പെട്ടതലെ്‌ളന്ന് ഓട്ടോറിക്ഷക്കാര്‍ വാദിച്ചു. മാത്രമല്‌ള, ഷോപ്പുകള്‍ക്കു മുന്നില്‍ അനധികൃത ഷെഡും മറ്റും കൂട്ടിച്ചേര്‍ത്ത് കടക്കാര്‍ ഗതാഗത തടസ്‌സമുണ്ടാക്കുന്നുണ്ടെന്നും ആരോപിച്ചു. റോഡിലേക്ക് അനധികൃതമായി ഷെഡ് കെട്ടിയിറക്കിയിട്ടുണ്ടെങ്കില്‍ പഞ്ചായത്തിരാജ് നിയമപ്രകാരം അധികൃതര്‍ക്കു നടപടി സാധ്യമാണെന്ന് കോടതി വ്യകതമാക്കി.
അംഗീകൃത ഓട്ടോ പാര്‍ക്കിങ്ങിനു സ്ഥലം അനുവദിക്കുന്ന കാര്യം സമയബന്ധിതമായി തീരുമാനിക്കണമെന്നു കോടതി നിര്‍ദേശിച്ചു. അതുവരെ തത്കാലിക ക്രമീകരണത്തിനും നിര്‍ദേശം നല്‍കി. അനധികൃത പാര്‍ക്കിങ് ഇലെ്‌ളന്നു പൊലീസ് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
