കാസര്‍ക്കോട്: ശ്രീലങ്കയിലെ സ്‌ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് കാസര്‍ക്കോട് എന്‍.ഐ.എ റെയ്ഡ് നടത്തി. വിദ്യാനഗര്‍ സ്വദേശികളായ രണ്ട്പേരുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇവരുടെ മൊബെെല്‍ഫോണുകള്‍ പിടിച്ചെടുത്തു. ഇവര്‍ക്ക് സ്ഫോടനത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ചോദ്യംചെയ്യലിനായി നാളെ കൊച്ചിയിലെത്താന്‍ നോട്ടീസ് നല്‍കി. നേരത്തെ സ്ഫോടനം നടത്തിയവര്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
