തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്ന സാഹചര്യത്തില്‍ സിപിഎം മൗനം വെടിയണമെന്നും കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്. കള്ളവോട്ട് ആരു ചെയ്താലും മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും കള്ളവോട്ട് സംബന്ധിച്ചുള്ള എല്ലാ പരാതികളിലും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ മൗനത്തില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
