ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി കള്ളന് ആണെന്ന് സുപ്രീം കോടതിയും അംഗീകരിച്ചെന്ന പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു. നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തു.
കോടതി അലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണം എന്നും രാഹുല്‍ ഗാന്ധി സത്യവാങ് മൂലത്തില്‍ ആവശ്യപ്പെട്ടു
