ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച മോ​ദി​ക്ക് മ​റ്റു​ള്ള​വ​രെ എ​ങ്ങ​നെ ബ​ഹു​മാ​നി​ക്കാ​ന്‍ ക​ഴി​യും: മാ​യാ​വ​തി

ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ത്തി​നാ​യി മോ​ദി വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് മാ​യാ​വ​തി ആ​രോ​പി​ച്ചു. 

രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി സ്വ​ന്തം ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച മോ​ദി​ക്ക് എ​ങ്ങ​നെ മ​റ്റു​ള്ള​വ​രു​ടെ ഭാ​ര്യ​മാ​രെ​യും സ​ഹോ​ദ​രി​മാ​രെ​യും ബ​ഹു​മാ​നി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മാ​യാ​വ​തി ചോ​ദി​ച്ചു. 

യു​പി​യി​ലെ മ​ഹാ​സ​ഖ്യ​ത്തെ ത​ക​ര്‍​ക്കാ​ന്‍ മോ​ദി എ​ല്ലാ​വി​ധ ശ്ര​മ​വും ന​ട​ത്തു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റി​ല്‍ ദ​ളി​ത് സ്ത്രീ ​കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ കേ​സി​ല്‍ മോ​ദി​ക്ക് മൗ​ന​മാ​ണെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *