എടക്കര: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ല്‍ തമിഴ്നാട് സ്വദേശിയായ മധ്യവയസ്കനെ പോത്തുകല്‍ പോലീസ് അറസ്റ്റ് ചെയ്തു . നീലഗിരി ഉപ്പട്ടി നെല്ലിയാളം ദേശത്തെ ചേലക്കുന്ന് സൈമണ്‍ എന്ന ബേബിയെയാണ് (52) പിടിയിലായത് . പോത്തുകല്‍ സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത് . പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനത്തെുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
