അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍കോണ്‍ഗ്രസ് ; ബംഗാള്‍ പൊലീസിന് മൗനം : വിമര്‍ശിച്ച്‌ അമിത് ഷാ

ഡല്‍ഹി : പശ്ചിമ ബംഗാളിലെ ആക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് കാരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമം അഴിച്ച്‌ വിട്ടപ്പോള്‍ ബംഗാള്‍ പൊലീസ് മൗനം പാലിച്ചെന്ന് അമിത് ഷാ ആരോപിച്ചു. ഇവിടെയല്ലാതെ ഇത്തരത്തിലുള്ള ആക്രമം ബിജെപിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും ഷാ കുറ്റപ്പെടുത്തി .

യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച്‌ ആക്രമം ഉണ്ടാകുമെന്ന് രാവിലെ തന്നെ സൂചന കിട്ടിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്ന് ഷാ ആരോപിച്ചു. വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ത്തതിന് പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തരാണെന്ന് പറഞ്ഞ അമിത് ഷാ ഇലക്ഷന്‍ കമ്മീഷന്‍ അടിയന്തരമായി ഇടപെട്ട് നിക്ഷ്പക്ഷ തെരെഞ്ഞെടുപ്പ് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *