ശബരിമല സമരത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നവര്‍ തിരഞ്ഞെടുപ്പില്‍ സഹായിച്ചില്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ രംഗത്തെത്തി. യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സമരം ചെയ്ത പ്രസ്ഥാനങ്ങള്‍ പലതും യു.ഡി.എഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
