തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും തൊഴില്‍ ഉറപ്പാക്കുമെന്ന് സൗദി ഭരണകൂടം , സൗദിയില്‍ തടവുകാര്‍ക്കും ജയില്‍ മോചിതര്‍ക്കും തൊഴില്‍ നല്‍കുന്ന പദ്ധതി ആരംഭിക്കുന്നു. ഇതിനായി വിവിധ വകുപ്പുകള്‍ തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ബലിമാംസം പ്രയോജനപ്പെടുത്തുന്ന പദ്ധതിയുടെ വിവിധ മേഖലകളിലാണ് നിയമനം നല്‍കുക. ഇത്തരത്തില്‍ എല്ലാ ഹജ്ജ് കാലത്താണ് തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്കും ജയില്‍ മോചിതരായ സ്വദേശികള്‍ക്കും തൊഴില്‍ നല്‍കുക. ഹജ്ജ് സീസണില്‍ തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിക്കായുള്ള ആദ്യ കരാറാണിത്. പുണ്ണ്യ സ്ഥലങ്ങളിലെ കശാപ്പുശാലകളില്‍ തൊഴില്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. മേല്‍നോട്ടം, സാങ്കേതികം തുടങ്ങിയ മേഖലകളിലാണ് നിയമനം.
