കേരളത്തിന് മോഡിയുടെ സമ്മാനം: വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. സത്യപ്രതിജ്ഞയ്ക്ക് മുരളീധരന് ക്ഷണം ലഭിച്ചു.

പ്രധാനമന്ത്രിയുടെ വസതിയിലെത്താന്‍ ക്ഷണമുണ്ടെന്ന് മുരളീധരന്‍ തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നാണ് മുരളീധരന്‍ പ്രതികരിച്ചത്.

ആന്ധ്രയിലായിരുന്ന മുരളീധരനോട് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്‌ ഇന്ന് രാവിലെ മുരളീധരന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *