കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് നല്കിയ അപേക്ഷയില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുകളുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം . എതിര്‍പ്പുണ്ടെങ്കില്‍ പതിനാല് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നാണ് കോടതി ഉത്തരവ്.
ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ ജൂലൈ അഞ്ചാം തീയതി കേസ് അവസാനിപ്പിക്കും . അതേസമയം, കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളില്‍ മഞ്ചേശ്വരവും ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതായിരിക്കും.
2016 ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയമസഭയില്‍ യുഡിഎഫിന്റെ പി .ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് സുരേന്ദ്രന് പരാജയപ്പെട്ടിരുന്നു . സിപിഎമ്മും മുസ്ലീം ലീഗും ചേര്‍ന്ന് കള്ളവോട്ടും ക്രമക്കേടും നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയെന്നാണ് കെ. സുരേന്ദ്രന്റെ ആരോപണം. ഫലം ചോദ്യം ചെയ്ത് സുരേന്ദ്രന് നല്കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് അബ്ദുള്‍ റസാഖ് അന്തരിച്ചത്.
