മന്‍മോഹന്‍സിംഗിന് തമിഴ്‌നാട്ടില്‍ രാജ്യസഭ സീറ്റില്ല

ചെന്നൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ല. മൂന്ന് രാജ്യസഭ സീറ്റുകളിലും ഡി.എം.കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഒരു സീറ്റ് മന്‍മോഹന്‍ സിംഗിന് നല്‍കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇക്കാര്യം ആവശ്യപ്പെടാത്തതിനാലാണ് ഡി.എം.കെ സീറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് സൂചന.

ഡി.എം.കെ അനുഭാവിയും മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ പി. വില്‍സണ്‍, എം.ഡി.എം.കെ നേതാവ് വൈക്കോ,ഡി.എം.കെ നേതാവ് എം ഷണ്‍മുഖന്‍ എന്നിവരെയാണ് ഡി.എം.കെ സ്ഥാനാര്‍ത്ഥികളായി തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തില്‍ ഭിന്നത ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തമിഴ്‌നാട്ടില്‍ രാജ്യസഭ സീറ്റുകളിലേക്ക് ഈ മാസം 18നാണ് തിരഞ്ഞെടുപ്പ് നടക്കുക. അസമില്‍ രാജ്യസഭാംഗമായിരുന്ന മന്‍മോഹന്‍ സിംഗിന്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. നിലവില്‍ അസമില്‍ നിന്ന് രാജ്യസഭയിലേക്കെത്താനാവശ്യമായ അംഗസംഖ്യ കോണ്‍ഗ്രസിന് ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *