പോ​ലീ​സ് എ​ല്‍​ദോ​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച​ത് “​ദൗ​ര്‍​ഭാ​ഗ്യ​ക​ര’​മെ​ന്നു കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ല്‍ സി​പി​ഐ നേ​താ​ക്ക​ളെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ് ചെ​യ്ത സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണു ന​ട​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​എ​മ്മി​നും വേ​ദ​ന​യു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

കൊ​ച്ചി​യി​ല്‍ സി​പി​ഐ മാ​ര്‍​ച്ചി​നും നേ​താ​ക്ക​ള്‍​ക്കും നേ​രെ​യു​ണ്ടാ​യ ലാ​ത്തി​ച്ചാ​ര്‍​ജ് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണു ന​ട​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​എ​മ്മി​നും വേ​ദ​ന​യു​ണ്ട്. സി​പി​ഐ​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ മു​ന്ന​ണി ത​ല​ത്തി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കും. ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടി​നു​ശേ​ഷം സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച സി​പി​ഐ ന​ട​ത്തി​യ ഡി​ഐ​ജി ഓ​ഫീ​സ് മാ​ര്‍​ച്ചി​ലെ ലാ​ത്തി​ച്ചാ​ര്‍​ജി​നി​ടെ മൂ​വാ​റ്റു​പു​ഴ​യി​ല്‍​നി​ന്നു​ള്ള സി​പി​ഐ എം​എ​ല്‍​എ എ​ല്‍​ദോ ഏ​ബ്ര​ഹാ​മി​ന്‍റെ കൈ ​പോ​ലീ​സ് ത​ല്ലി​യൊ​ടി​ച്ചി​രു​ന്നു. ഇ​ട​തു​കൈ ഒ​ടി​ഞ്ഞ എം​എ​ല്‍​എ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു അ​ട​ക്ക​മു​ള്ള സി​പി​ഐ നേ​താ​ക്ക​ള്‍​ക്കും ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റു.

Leave a Reply

Your email address will not be published. Required fields are marked *