തിരുവനന്തപുരം: കൊച്ചിയില്‍ സിപിഐ നേതാക്കളെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്ത സംഭവം ദൗര്‍ഭാഗ്യകരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംഭവിക്കാന്‍ പാടില്ലാത്തതാണു നടന്നതെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിനും വേദനയുണ്ടെന്നും കോടിയേരി പറഞ്ഞു.
കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനും നേതാക്കള്‍ക്കും നേരെയുണ്ടായ ലാത്തിച്ചാര്‍ജ് ദൗര്‍ഭാഗ്യകരമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണു നടന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മിനും വേദനയുണ്ട്. സിപിഐയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നണി തലത്തില്‍ നടപടിയുണ്ടാകും. ലാത്തിച്ചാര്‍ജില്‍ അന്വേഷണത്തിനു നിയോഗിക്കപ്പെട്ടിരിക്കുന്ന എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനുശേഷം സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
ചൊവ്വാഴ്ച സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ചിലെ ലാത്തിച്ചാര്‍ജിനിടെ മൂവാറ്റുപുഴയില്‍നിന്നുള്ള സിപിഐ എംഎല്‍എ എല്‍ദോ ഏബ്രഹാമിന്റെ കൈ പോലീസ് തല്ലിയൊടിച്ചിരുന്നു. ഇടതുകൈ ഒടിഞ്ഞ എംഎല്‍എ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ള സിപിഐ നേതാക്കള്‍ക്കും ലാത്തിച്ചാര്‍ജില്‍ സാരമായി പരിക്കേറ്റു.
