എല്ലാ കള്ളവും തുറന്നുകാണിക്കുന്ന ഒരു ദിനം വരും; കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി രംഗത്ത്. എല്ലാവരെയും വിലക്ക് വാങ്ങാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് ഒരു ദിവസം ബിജെപിക്ക് വരുമെന്നും അതുവരെ ഇതെല്ലാം സഹിക്കണുമെന്നും പ്രിയങ്കാ പറഞ്ഞു.

എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിനം വരും അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ബിജെപിയുടെ അനിയന്ത്രിതമായ അഴിമതി, ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ ആസൂത്രിതമായി പൊളിച്ചുനീക്കല്‍, ദശകങ്ങളായി അധ്വാനവും ത്യാഗവും കെട്ടിപ്പടുത്തുണ്ടാക്കിയ ഒരു ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവ സഹിക്കേണ്ടി വരുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പ്രിയങ്ക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *