തിരുവനന്തപുരം : സംസ്ഥാനത്തു ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത്, അരൂരില്‍ മനു സി പുളിക്കല്‍, കോന്നിയില്‍ കെ.യു ജനീഷ് കുമാര്‍, മഞ്ചേശ്വരത്ത് ശങ്കര്‍ റേ എന്നിവരാകും സ്ഥാനാര്‍ത്ഥികള്‍. എറണാകുളത്ത് സിപിഎം സ്വാതന്ത്ര്യനായി അഡ്വ മനു റോയ് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പുതുമുഖങ്ങളാണ് ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍. അഞ്ചു പേരും ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
