അഞ്ച് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിന് കീറാമുട്ടിയായി തുടരുന്നു. കോന്നിയില്‍ റോബിന് പീറ്ററെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ അടൂര്‍ പ്രകാശ് തുടരുമ്ബോള്‍ ഈഴവ സ്ഥാനാര്‍ഥിയാകും അനുയോജ്യമെന്ന നിലപാടിലാണ് ഡിസിസി. കെപിസിസിയിലെ പല നേതാക്കള്‍ക്കും സാമുദായിക സമവാക്യം പാലിക്കണമെന്ന അഭിപ്രായക്കാരാണ്.
റോബിന് പീറ്ററിന് പകരമായി ഐ ഗ്രൂപ്പ് പഴകുളം മധുവിനെ നിര്‍ദേശിച്ചു. എന്നാല്‍ മധുവിനെ അംഗീകരിക്കാന്‍ അടൂര്‍ പ്രകാശ് തയ്യാറായിട്ടില്ല.
