മക്ക നഗരത്തില്‍ മണിക്കൂറോളം ശക്തമായ മഴയും കാറ്റും; വെള്ളപ്പൊക്കം കാരണം ഗതാഗതം തടസപ്പെട്ടു

മക്ക: മക്ക നഗരത്തില്‍ മണിക്കൂറോളം ശക്തമായ മഴയും കാറ്റും. ഞാറാഴ്ച വൈകുന്നേരം മൂന്ന് മണിക്കൂറോളം മക്ക നഗരത്തില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളപ്പൊക്കം കാരണം ഗതാഗതം തടസപ്പെട്ടു.

ഏഴ് മണി വരെ മഴ തുടര്‍ന്നു. മഴയ്ക്ക് മുമ്ബ് വരെ കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമാണ് മഴ എന്നാണ് നിഗമനം. രാത്രിയായതോടെ മക്കയില്‍ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *