പത്തനംതിട്ട : പട്ടികവര്‍ഗക്കാര്‍ക്കു മാത്രമായി സംവരണം ചെയ്തിട്ടുള്ള ആരോഗ്യ വകുപ്പിലെ റേഡിയോഗ്രാഫര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന് ഗ്രേഡ് രണ്ട്, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, എല്‍ഡിസി, ഇസിജി ടെക്നീഷ്യന്, റഫ്രിജറേഷന്‍ മെക്കാനിക്ക്, മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിലെ ഒഫ്താല്‍മിക് അസിസ്റ്റന്റ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്, ലാബ് ടെക്നീഷ്യന് ഗ്രേഡ് രണ്ട്, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് എന്നീ തസ്തികകളിലേക്ക് ജില്ലയില്‍ സ്പെഷല്‍ റിക്രൂട്ട്മെന്റ് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗക്കാര്‍ ഡിസംബര്‍ 31നകം ബയോഡേറ്റ സഹിതം റാന്നി പട്ടിക വര്‍ഗ വികസന ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04735227703, 9496070336.
