ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള അനൗദ്യോഗിക ഉച്ചകോടി ചെന്നൈയില്‍. വരുന്ന വെള്ളി, ശനി ദിവസങ്ങളിലാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുക.
ചെന്നൈയ്ക്കടുത്ത് മഹാബലിപുരത്താണ് കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ഒരേസമയം ഓദ്യോഗിക പ്രഖ്യാപനം നടത്തി. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ചൈനയിലെ വുഹാനില്‍ വെച്ചാണ് മോദി-ഷീ ജിന്‍പിംഗ് ഒന്നാമത് അനൗദ്യോഗിക ഉച്ചകോടി നടന്നത്.
