മാവോയിസ്​റ്റുകള്‍ കൊല്ലപ്പെട്ടത്​ വ്യാജ ഏറ്റുമുട്ടലില്‍ -കാനം രാ​േജന്ദ്രന്‍

അട്ടപ്പാടിയില്‍ മാവോയിസ്​റ്റുകള്‍ കൊ​ല്ലപ്പെട്ടത്​ വ്യാജ ഏറ്റുമുട്ടലിലാണെന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഭവം നടുക്കമുളവാക്കുന്നതാണ്​. ഭരണകൂടം രാഷ്​ട്രീയ പ്രവര്‍ത്തകരെ ഉന്‍മൂലനം ചെയ്യുന്നത്​ അംഗീകരിക്കാനാവില്ലെന്നും പൊലീസ്​ തന്നെ വിധി നടപ്പാക്കുന്നത്​ പ്രാകൃതമായ നടപടിയാണെന്നും കാനം പറഞ്ഞു.

മരിച്ച മാവോവാദി മണിവാസകം രോഗാതുരനായി നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു​. സംഭവസ്ഥലത്തി​​െന്‍റ അര കിലോമീറ്റര്‍ ദൂരപരിധിയില്‍ ആദിവാസി ഊരുകളുണ്ട്​. മാവോവാദികള്‍ അവി​െട ഒരു ട​െന്‍റിലിരുന്ന്​ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ പൊലീസ് തൊട്ടടുത്തു നിന്ന്​ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ്​ തനിക്ക്​ ലഭിച്ച വിവരമെന്നും കാനം പറഞ്ഞു.

തീവ്രവാദ കമ്മ്യൂണിസ്​റ്റ്​ രാഷ്​ട്രീയത്തോട്​ വ്യത്യസ്​തമായ നിലപാടാണ്​ സി.പി.ഐ സ്വീകരിച്ചത്​. അവരെ വഴി തെറ്റി പോയ സഹോദരങ്ങളായാണ്​ കാണുന്നത്​. മാവോയിസ്​റ്റുകളുടെ രാഷ്​ട്രീയ നിലപാടുകളോട്​ യോജിപ്പില്ല. അവര്‍ ഉയര്‍ത്തുന്ന ജനകീയ പ്രശ്​നങ്ങ​േളാട്​ യോജിക്കുന്നു.

മവോയിസ്​റ്റുകള്‍ക്ക്​ നേരെ നടന്ന വെടിവെപ്പ്​ പ്രതിഷേധാര്‍ഹമാണെന്നും അവര്‍ ഉയര്‍ത്തുന്ന പ്രശ്​നങ്ങള്‍ക്ക്​ രാഷ്​ട്രീയ പരിഹാരം കാണണമെന്നും കാനം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *