എടക്കര: മുണ്ടേരിയില്‍ വീടിനുള്ളില്‍ നിന്നും രാജവെമ്ബാലയെ പിടികൂടി . തമ്ബുരാട്ടിക്കല്ല് കുരിശുംപടിയിലെ കയ്യാലപ്പറമ്ബന്‍ ഫിലിപ്പോസ് എന്ന മോനിച്ചന്റെ വീട്ടില്‍ നിന്നുമാണ് പാമ്ബിനെ കണ്ടെത്തിയത് . ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
പാമ്ബിനെ കണ്ട വീട്ടുകാര്‍ ഉടന്‍ തന്നെ വിവരം നാട്ടുകാരെയും വനപാലകരെയും അറിയിച്ചു . തുടര്‍ന്ന് പോത്തുകല്‍ വനം സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജേഷിന്റെ നേതൃത്വത്തില്‍ വനപാലകരത്തെി പാമ്ബിനെ പിടികൂടി വനത്തില്‍ വിട്ടയച്ചു .
