മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിവസമായ ഏപ്രില്‍ 25 ന് ജില്ലയില്‍ 34 പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആദ്യ ദിവസമായ ഏപ്രില്‍ 22ന് ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് 23 ബാങ്ക് അവധിയായതിനാലും 24 ഞായറാഴ്ചയായതിനാലും പത്രികകള്‍ സ്വീകരിച്ചിരുന്നില്ല. ഓരോ മണ്ഡലത്തിന്റെയും നമ്പര്‍, പേര്, സ്ഥാനാര്‍ഥിയുടെ പേര്, വയസ്, രാഷ്ട്രീയ പാര്‍ട്ടി എന്നിവ യഥാക്രമം താഴെ കൊടുക്കുന്നു.
(033) കൊണ്ടോട്ടി – ടി.വി. ഇബ്രാഹിം (50) ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് ,കെ.പി ബീരാന് കുട്ടി (68) സ്വതന്ത്രന്, (034) ഏറനാട് – പി.കെ ബഷീര്‍ (55) ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് , കെ.ടി അബ്ദുറഹ്മാന് (40) സി.പി.ഐ. (എം)സ്വതന്ത്രന്, (035) നിലമ്പൂര്‍ – എ. ഷൗക്കത്തലി (51) ഐഎന്‍സി ,പി.വി. അന്‍വര്‍ (47) സ്വതന്ത്രന്, കിലിയന്‍ (67) ബിഎസ്പി, ഗിരീഷ്ബാബു (44) ബി.ഡി.ജെ.എസ് (036)വണ്ടൂര്‍ -സുനിത (42) ബിജെപി ,കൃഷ്ണന് (53) ഡബ്ലിയുപിഐ, കെ.നിഷാന്ത് (39) സി.പി.ഐ (എം) (037) മഞ്ചേരി- എം.ഉമ്മര്‍ (62) ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് , കെ.അബൂബക്കര്‍ (45)ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് , വി. മുഹമ്മദ് മുസ്തഫ(41) (സ്വതന്ത്രന്), കെ.മോഹന്‍ദാസ് സി.പി.ഐ, (038) പെരിന്തല്‍മണ്ണ -അലി മഞ്ഞളാംകുഴി (63) ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് , വി.ശശികുമാര്‍ (54) സി.പി.ഐ(എം) (039) മങ്കട -ടി.കെ റഷീദലി (45) സി.പി.ഐ.എം, ടി.എ അഹമ്മദ് കബീര്‍(60) ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് ,(040) മലപ്പുറം- പി. ഉബൈദുള്ള(56) ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് ,കെ.പി.സുമതി (48) സി.പി.ഐ.എം.(041) വേങ്ങര നാമനിര്ദേശപത്രികയില്ല.(042) വളളിക്കുന്ന്- അബ്ദുള്‍ ഹമീദ് (68) ഐ.യു.എം.എല്‍, ഒ. കുഞ്ഞിക്കോയ തങ്ങള്‍(53) ഐ.എന്‍.എല്‍, (043) പരപ്പനങ്ങാടി – പി.കെ അബ്ദുറബ് (67) ഐ.യു.എം.എല്‍, (044) താനൂര്‍-അബ്ദുറഹ്മാന് രണ്ടത്താണി (55) ഐ.യു.എം.എല്‍ (045) തിരൂര്‍-സി മമ്മൂട്ടി (56) ഐ.യു.എം.എല്‍, (046) കോട്ടക്കല്‍- വി ഉണ്ണികൃഷ്ണന് (50) ബിജെപി, എന്‍.എ മുഹമ്മദ് കുട്ടി (56) എന്‍.സി.പി, ആബിദ് ഹുസൈന് തങ്ങള്‍ (55) ഐ.യു.എം.എല്‍ (047) തവനൂര്‍ -കെ.ടി ജലീല്‍ (48) സ്വതന്ത്രന്, രവി തേലത്ത് (40) ബി.ജെ.പി, (048) പൊന്നാനി – പി. ശ്രീരാമകൃഷ്ണന് (48) സി.പി.ഐ.എം, എം.എം നാരായണന് (66) സി.പി.ഐ(എം) ,പി.ടി അജയ് മോഹന്‍ (51) ഐ.എന്‍.സി
