ദോഹ: വിദേശകാര്യ മന്ത്രാലയ വക്താവ് ലുല്‍വ ബിന്ത് റാഷിദ് അല്‍ ഖാതിറിനെ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചു. 2019ലെ 56ാം നമ്ബര്‍ അമീരി ഉത്തരവിലൂടെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് നിയമനം നടത്തിയത്.രാജ്യചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത വിദേശകാര്യ സഹമന്ത്രിയാകുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവിെന്റ ചുമതല ലുല്‍വ തുടരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ പുതിയ നിയമനം നിലവില്‍ വരും. വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനി പുതിയ നിയമനം സ്വാഗതം ചെയ്തു.
’സഹോദരി ലുല്വയെ ഞാന്‍ അഭിനന്ദിക്കുന്നു. ഖത്തരി വനിതകള്‍ക്ക് അഭിമാനമാണിത്. മന്ത്രാലയത്തിലെ വക്താവ് സ്ഥാനത്ത് അവര്‍ ഏറെക്കാലമായി കഴിവുതെളിയിച്ചിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രിയായി അമീര്‍ ലുല്വയെ നിയമിച്ചതോടെ അവരുടെ കഴിവുകള്‍ കൂടുതല്‍ തെളിയിക്കെപ്പടുകയാണ്. നമ്മുെട പ്രിയപ്പെട്ട രാജ്യത്തിനായി സേവനം ചെയ്യുന്ന കാര്യത്തില്‍ അവര്‍ക്ക് എല്ലാ വിജയങ്ങളും നേരുന്നുവെന്നും ഉപപ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
