ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹറില്‍ മദ്യപിച്ചെത്തിയ പിതാവ് പതിമൂന്ന് വയസ്സുള്ള മകളെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചെത്തിയ പ്രതി മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ കുടുംബാംഗങ്ങളും സമീപവാസികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ഇയാളില്‍ നിന്നും രക്ഷിക്കുകയായിരുന്നു. നേരത്തെയും ഇയാള്‍ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞു. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *