പൊന്നാനി: ഒളിമ്ബിക്സ് മത്സരങ്ങള്‍ കാണാന്‍ മൂന്നംഗ സംഘം സൈക്കിളില്‍ ജപ്പാനിലേക്ക്. പൊന്നാനി വെളിയങ്കോട് സ്വദേശി ഹസീബ് അഹ്സന്, കൊച്ചിയില്‍നിന്നുള്ള ക്ലിഫിന് ഫ്രാന്‍സിസ്, കോട്ടയത്തുകാരി ഡോണ ജേക്കബ് എന്നിവരാണ് സാഹസിക യാത്രക്കൊരുങ്ങുന്നത്. എട്ട് രാജ്യങ്ങളിലൂടെ 10,500 കിലോമീറ്റര്‍ ചുറ്റിയാണ് ഏഴര മാസംകൊണ്ട് ഇവര്‍ ജപ്പാനിലെ ടോക്കിയോയില്‍ എത്തുക. ഡിസംബര്‍ 15ന് കൊച്ചിയില്‍ നിന്നാരംഭിക്കുന്ന യാത്ര ജൂലൈ 24ന് ടോക്കിയോയില്‍ അവസാനിക്കും. ബംഗ്ലാദേശ്, മ്യാന്മര്, തായ്ലന്ഡ്, ലാവോസ്, വിയറ്റ്നാം വഴി ചൈനയിലെത്തുന്ന സംഘം ഷാങ്ങ്ഹായില്‍ നിന്ന് ക്രൂയിസ് ബോട്ടില്‍ ടോക്കിയോയിലെത്തും.
സംഘാംഗമായ ക്ലിഫിന് ആദ്യമായല്ല ദീര്‍ഘദൂര സൈക്കിള്‍ സവാരി നടത്തുന്നത്. ദുബൈയില്‍നിന്ന് ഇറാന്, അസര്ബൈജാന് വഴി ലോകകപ്പ് ഫുട്ബാള്‍ കാണാന്‍ റഷ്യയിലെത്തിയിരുന്നു. കൂടാതെ ക്യൂബ, മെക്സിക്കോ എന്നിവിടങ്ങളിലും സൈക്ലിങ് നടത്തിയിട്ടുണ്ട്. ഒരു ദിവസം 80 മുതല്‍ 100 വരെ കിലോമീറ്റര്‍ പിന്നിടാനാണ് പദ്ധതിയെന്ന് ക്ലിഫിന് പറഞ്ഞു. മെക്സിക്കോയില്‍ ജോലി ചെയ്തിരുന്ന ഡോണയും ദീര്‍ഘദൂര സൈക്കിള്‍ സവാരി ഏറെ ഇഷ്ടപ്പെടുന്നു.
ക്യൂബയിലും മെക്സിക്കോയിലും സൈക്ലിങ് നടത്തിയ ഇവര്‍ സ്ത്രീ ശാക്തീകരണ സന്ദേശമാണ് തെന്റ യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
സൈക്ലിങ് ലഹരിയാക്കിയ ഹസീബ് ബംഗളൂരുവിലും മൈസൂരുവിലുമായി നിരവധി തവണ കിലോമീറ്ററുകളോളം സൈക്കിളില്‍ സഞ്ചരിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ കൂടെ ലോകസഞ്ചാരം നടത്തുന്നതിെന്റ ത്രില്ലിലാണ് ഹസീബ്. എറണാകുളത്ത് കമ്ബ്യൂട്ടര്‍ എന്‍ജിനീയറിങ് പഠനത്തിനിടെയാണ് മൂവരും ഒന്നിക്കുന്നത്. ഐ.ടി പ്രഫഷനലുകളായ ഇവര്‍ ജോലി രാജിവെച്ചാണ് ഒളിമ്ബിക്സിന് തിരിക്കുന്നത്. യാത്രക്ക് മുന്നോടിയായി പൊന്നാനിയിലെത്തിയ മൂവര്‍ക്കും പൊന്നാനി സൈക്ലിങ് ക്ലബ് സ്വീകരണം നല്കി. രാവിലെ വെളിയങ്കോട് നിന്നാരംഭിച്ച സൈക്ലിങ് പൊന്നാനി ചമ്രവട്ടം ജങ്ഷനില്‍ സമാപിച്ചു. സ്വീകരണ പരിപാടിയില്‍ പൊന്നാനി നഗരസഭ ചെയര്മാന് സി.പി. മുഹമ്മദ് കുഞ്ഞി, കാര്‍ഷിക സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. സിദ്ദീഖ് എന്നിവര്‍ ആശംസ നേരാനെത്തി.
