ഉണക്കാനിട്ട ഉള്ളിയ്ക്ക് മുകളിലൂടെ കാര്‍ ഓടിച്ചു; കൗണ്‍സിലറെ മര്‍ദ്ദിച്ച്‌ കച്ചവടക്കാര്‍

ചെമ്മാട്: ഉണക്കാനിട്ട ഉള്ളിയ്ക്ക് മേലെ കാര്‍ കയറി. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. ചെമ്മാട് പച്ചക്കറി കടയ്ക്കുമുന്നിലെ റോഡരികില്‍ ഉണക്കാനിട്ടിരുന്ന ഉള്ളിയിലാണ് കാര്‍ കയറി നശിച്ചത്. സംഭവത്തില്‍ തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ എംഎന്‍ മൊയ്തീനിനാണ് മര്‍ദനമേറ്റത്.

തിങ്കളാഴ്ച രാവിലെ 11-മണിയോടെ ചെമ്മാട് തൃക്കുളം ഗവ.ഹൈസ്‌ക്കൂളിന് സമീപമാണ് സംഭവം. റോഡരികില്‍ ഉണക്കാനിട്ട ഉള്ളിയിലേക്ക് കൗണ്‍സിലറുടെ കാറ് കയറുകയായിരുന്നു. സംഭവത്തില്‍ ക്ഷുഭിതരായ കച്ചവടക്കാര്‍ കാറില്‍ നിന്നും മൊയ്ദീനെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

എന്നാല്‍ റോഡരികില്‍ ഉള്ളി ഉണക്കാനിട്ടത് താന്‍ കണ്ടിരുന്നില്ലെന്നും കച്ചവടക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും തന്നെ വീണ്ടും മര്‍ദിക്കുകയായിരുന്നെന്നും മൊയ്ദീന്‍ പറഞ്ഞു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് പ്രശ്‌നം പരിഹരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *