റാഞ്ചി: അയോധ്യയില്‍ നാലു മാസത്തിനുള്ളില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലെ പാക്കുറില് ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.
രാമജന്മ ഭൂമിയില്‍ രാമ ക്ഷേത്രം ഉയരണമെന്നത് വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. സുപ്രീം കോടതി അയോദ്ധ്യാ കേസില്‍ ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. നാല് മാസത്തിനുള്ളില്‍ അയോദ്ധ്യയില്‍ ആകാശത്തോളം ഉയരമുള്ള രാമക്ഷേത്രം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
