കൊച്ചി: ബാഗിനകത്ത് കഞ്ചാവ് സൂക്ഷിച്ച യാത്രക്കാരന്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ക്വലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയ മൂലമ്ബിള്ളി സ്വദേശി ബിനിലിന്റെ ബാഗേജില്‍ നിന്നുമാണ് സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എക്സറേ പരിശോധനയില്‍ സംശയം തോന്നിയ സുരക്ഷ വിഭാഗമാണ് ബിനിലിനെ പിടികൂടിയത്. പിന്നീട് ഇയാളെ എക്സൈസിന് കൈമാറി. സ്വന്തമായി ഉപയോഗിക്കാന്‍ കരുതിയതാണെന്നാണ് ഇയാള്‍ പറയുന്നത്.
