രാമനാട്ടുകര: കോളേജ് വിദ്യാര്‍ഥി യൂണിയനുകളില്‍ 50 ശതമാനം വനിതാസംവരണം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കലാലയങ്ങളില്‍ വിദ്യാര്‍ഥിനികളുടെ അംഗസംഖ്യ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന കലാലയ വിദ്യാര്‍ഥിയൂണിയന്‍ നേതാക്കളുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
സ്കൂള്‍, കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി . ലൈംഗികവിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും യൂണിവേഴ്സിറ്റി ലൈബ്രറികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനും നടപടി സ്വീകരിക്കും . കാമ്ബസ്രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് .
കലാലയങ്ങളില്‍ ഇന്റേണല്‍മാര്‍ക്കിന്റെ പേരില്‍ ആരെയും തോല്‍പ്പിക്കാതിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട്ട്ടൈം ജോലിചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യവും നടപ്പാക്കാന്‍ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് വെളിപ്പെടുത്തി.
