ബി.ജെ.പിയെ എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്​സലുകളാക്കുന്നു -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിയെ എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്​സലുകളാക്കുകയാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ഭീമ കൊറേഗാവ്​ കേസ്​ എന്‍.ഐ.എ​ ഏറ്റെടുത്ത നടപടിയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാറി​​​െന്‍റ ശിങ്കിടികളായ എന്‍.ഐ.എക്ക്​ പ്രതിരോധങ്ങളെ ഇല്ലാതാക്കാനാവില്ല. നരേന്ദ്ര മോദിയുടെയും അമിത്​ ഷായുടെയും വെറുപ്പി​​​െന്‍റ നയങ്ങളെ എതിര്‍ക്കുന്നവരെയാണ്​ ഇപ്പോള്‍ അര്‍ബന്‍ നക്​സലുകളാക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

2018ല്‍ നടന്ന ഭീമ കൊറേഗാവ്​ സംഘര്‍ഷത്തി​​​െന്‍റ അന്വേഷണം വെള്ളിയാഴ്​ചയാണ്​ എന്‍.ഐ.എ ഏറ്റെടുത്തത്​. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ മഹാരാഷ്​ട്ര നീക്കം നടത്തുന്നതിനിടെയാണ്​ എന്‍.ഐ.എ കേസ്​ ഏറ്റെടുത്തത്​.

Leave a Reply

Your email address will not be published. Required fields are marked *