ന്യൂഡല്‍ഹി: ബി.ജെ.പിയെ എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്സലുകളാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭീമ കൊറേഗാവ് കേസ് എന്‍.ഐ.എ ഏറ്റെടുത്ത നടപടിയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാറിെന്റ ശിങ്കിടികളായ എന്‍.ഐ.എക്ക് പ്രതിരോധങ്ങളെ ഇല്ലാതാക്കാനാവില്ല. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വെറുപ്പിെന്റ നയങ്ങളെ എതിര്‍ക്കുന്നവരെയാണ് ഇപ്പോള്‍ അര്‍ബന്‍ നക്സലുകളാക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
2018ല്‍ നടന്ന ഭീമ കൊറേഗാവ് സംഘര്‍ഷത്തിെന്റ അന്വേഷണം വെള്ളിയാഴ്ചയാണ് എന്‍.ഐ.എ ഏറ്റെടുത്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ മഹാരാഷ്ട്ര നീക്കം നടത്തുന്നതിനിടെയാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്.
