സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണം; മൂന്നംഗ സംഘം പിടിയില്‍

റിയാദ്: കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌​ കവര്‍ച്ച നടത്തിവന്ന സംഘത്തെ റിയാദ്​ പൊലീസ്​ പിടികൂടി. തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. സിറിയ, ഫലസ്തീന്‍, യെമന്‍ പൗരന്മാരായ യുവാക്കളാണ്​ പിടിയിലായത്.

മധ്യ റിയാദിലെയും കിഴക്കന്‍ റിയാദിലെയും ഡിസ്ട്രിക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കയറി ജീവനക്കാരെ ആക്രമിച്ച്‌ പണം കവരുകയാണ് സംഘം ചെയ്തത്. പ്രതികള്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *