നെടുമ്ബാശേരി: കൊറോണ ഭീതിയെ തുടര്‍ന്ന് കേരളത്തില്‍നിന്ന് സൗദിയിലേക്ക് പോകുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സന്ദര്‍ശന വീസയിലും പുതിയ ജോലി വീസയിലും പോകുന്നവര്‍ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുള്ളത്.
പുതിയ ജോലി വീസ ലഭിച്ചവര്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. കൊറോണ ഭീതിയെ തുടര്‍ന്ന് ആദ്യം ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശന വീസ ലഭിച്ചവര്‍ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നിലവില്‍ സൗദിയില്‍ ജോലി ചെയ്ത് അവധിക്ക് നാട്ടില്‍ വന്നവര്‍ക്ക് മാത്രമാണ് നിയന്ത്രണം ഇല്ലാത്തത്.
കൂടാതെ സൗദിയില്‍ ബിസനസ് നടത്തുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. പലര്‍ക്കും നിയന്ത്രണങ്ങള്‍ വന്നതോടെ നാട്ടില്‍ ഇരുന്ന് ബിസനസ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
