പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ് ; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

കൂത്തുപറമ്ബ് : പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നാലുമാസത്തിനു ശേഷം പോലീസ് പിടികൂടി . മൂര്യാട് സ്വദേശി പ്രമില്‍ലാലി(26)നെയാണ് കൂത്തുപറമ്ബ് സി.ഐ. എം.പി.ആസാദും സംഘവും അറസ്റ്റ് ചെയ്തത് . പ്രമില്‍ലാല്‍ ബൈക്കില്‍ വീട്ടിലേക്ക് എത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

സംഭവത്തിനുശേഷം പ്രതി എറണാകുളം, ബെംഗളുരു, തമിഴ്നാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. എ.എസ്.ഐ. അനില്‍കുമാര്‍, സീനിയര്‍ ഓഫീസര്‍ പ്രദീപന്‍, പോലീസുകാരായ രാജേഷ് കോട്ടം, എ.എം.ഷിജോയ് എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *