തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ്-19 രോഗം ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് ബാധിച്ച് മരിച്ചയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വമേധയാ പോലീസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം വ്യക്തമാക്കി.
