ജനീവ: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിെന്റ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലോകാരോഗ്യസംഘടന. വൈറസിനെ രാഷ്ട്രീവല്ക്കരിക്കരുതെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗീബ്രിസുയസ് പറഞ്ഞു.
ജനങ്ങളെ രക്ഷിക്കുക എന്നതിനാവണം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. വൈറസിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. ഇനിയും മൃതദേഹം വഹിക്കുന്ന ബാഗുകള്‍ വേണ്ടെങ്കില്‍ രാഷ്ട്രീയം ഒഴിവാക്കണം. ഇൗ സമയത്ത് രാഷ്്ട്രീയം പറയുന്നത് തീ കൊണ്ട് കളിക്കുന്നതിന് തുല്യമാണെന്നും ടെഡ്രോസ് വ്യക്തമാക്കി.
ലോകാരോഗ്യസംഘടനക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ചൈനക്ക് അനുകൂലമായാണ് ലോകാരോഗ്യ സംഘടന നിലപാടെടുക്കുന്നതെന്നാണ് ട്രംപിെന്റ പ്രധാന ആരോപണം. രോഗബാധ തടഞ്ഞു നിര്‍ത്തുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
