പിണറായിക്ക് ഊഷ്മള സ്വീകരണം

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡല്‍ഹിയില്‍ എത്തിയ പിണറായി വിജയന് ഊഷ്മള സ്വീകരണം. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ പിണറായിയെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 4.10 നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *