തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിനു പിന്നാലെ പ്രതികരണവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്.
പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന നടപടികള്‍ അനുസരിക്കാനും പാലിക്കാനും തയാറാണ്. എന്നാല്‍ വീട്ടിലിരിക്കുന്ന സാധാരണക്കാരന്റെ ഉപജീവനം കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്.
സംസ്ഥാനങ്ങള്‍ക്ക് വേണ്ടത് അഭിനന്ദനമല്ല മറിച്ച് പണമാണ്. അത് എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
