പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെ വിമര്‍ശിച്ച്‌ ചിദംബരം

മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധവുമായി ചിദംബരത്തിന്റെ ട്വീറ്റ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ അവരുടെ ഉപജീവനത്തിനായി സ്വയം സമ്ബാദിക്കേണ്ട അവസ്ഥയിലാണെന്നും പ്രിയ രാജ്യമേ കരയൂ എന്ന തരത്തില്‍ മോദി ലോക്ക് ഡൗണ്‍ നീട്ടിയതിനെ വിമര്‍ശിച്ചു കൊണ്ടാണ് ചിദംബരത്തിന്റെ ട്വീറ്റ്.

“പ്രധാനമന്ത്രിയുടെ പുതുവത്സാരംശകള്‍ക്ക് തിരിച്ചും ആശംസ നല്‍കുന്നു.ലോക്ക്ഡൗണ്‍ നീട്ടാനിടയായ നിര്‍ബന്ധ പ്രേരണ ഞങ്ങള്‍ മനസ്സിലാക്കുന്നു.ആ തീരുമാനത്തെ പിന്തുണക്കുന്നു.പക്ഷെ മുഖ്യമന്ത്രിമാരുടെ സാമ്ബത്തിക ആവശ്യകതയ്ക്കുള്ള യാതൊരു പ്രതികരണവും കണ്ടില്ല. മാര്‍ച്ച്‌ 25 പാക്കേജിലേക്ക് ഒരു രൂപ പോലും കൂട്ടിച്ചേര്‍ത്തിട്ടില്ല.രഘുറാം രാജന്‍, ജീന്‍ ഡ്രെസെ, പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത്ത് ബാനര്‍ജി വരെയുള്ളവരുടെ ഉപദേശങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിഞ്ഞത്”എന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

“21 ദിവസം കൂടാതെ ഇനി 19 ദിവസത്തേക്കു കൂടി പാവപ്പെട്ട ജനങ്ങള്‍ സ്വയം നിത്യച്ചെലവിനുള്ള കാശ് കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.പണവുമുണ്ട്, ഭക്ഷണവുമുണ്ട്. പക്ഷെ സര്‍ക്കാര്‍ ഇതൊന്നും അനുവദിച്ചു തരുന്നുമില്ല. എന്റെ പ്രിയപ്പെട്ട രാജ്യമേ കരയൂ” എന്ന് മറ്റൊരു ട്വീറ്റില്‍ ചിദംബരം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *