തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാറിന്റെ സത്യപ്രിതിജ്ഞാ ചടങ്ങിനിടെയുണ്ടായ വിവാദക്കുറിപ്പിനോട് പ്രതികരിക്കാതെ വി എസ്. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞത് ആദ്യം മനസിലാക്കട്ടെയെന്നായിരുന്നു വിഎസിന്റെ നിലപാട്. സത്യപ്രജിഞാ ചടങ്ങിനിടെ വി എസ് ജനറല്‍ സെക്രട്ടറി യെച്ചൂരിക്ക് കുറിപ്പ് നല്‍കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. ആദ്യം ഇത് യെച്ചൂരി വി എസിനു നല്‍കിയതാണെന്നായിരുന്നു എല്ലാവരും ധരിച്ചത്. എന്നാല്‍ വി എസ് തനിക്കാണ് കുറിപ്പ് നല്‍കിയതെന്ന വിശദീകരണവുമായി യെച്ചൂരി രംഗത്തെത്തി. വി എസിന്റെ മകന്‍ അരുണ്‍ കുമാറാണ് കുറിപ്പ് തയ്യാറാക്കിയത്. പേഴ്‌സണല്‍ സ്റ്റാഫംഗമാണ് വിഎസിന് കുറിപ്പ് എത്തിച്ചത്.
