കണ്ണൂര്‍: പയ്യാവൂരില്‍ അഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചു.രണ്ട് കുട്ടികളെ കാണാതായി. ചമതച്ചാലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. മരിച്ചവരില്‍ സഹോദരങ്ങളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയമാണ് മരിച്ചത്. സെബാന്‍ സെല്‍ജന്‍, ഒരിജ സെല്‍രാജന്‍, മാണിക് ബാനോയ് , അഖില്‍, ആയല്‍ എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ കുട്ടികള്‍ ഒഴുക്കില്‍പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.സമീപത്തെ സ്‌കൂളില്‍ ഫോട്ടോയെടുപ്പിന് വന്നവര്‍ ഒരു കുട്ടിയുടെ നിലവിളികോട്ട് ഓടികീടുകയായീരുന്നു. നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രക്ഷപ്പെട്ട കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.
